Latest News

സിദ്ദീഖ് കാപ്പന്റെ അന്യായ തടവ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണം: മുന്‍ ഡിജിപി എന്‍ സി അസ്താന

' ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹം സത്യസന്ധനായതിന്റെയും വിലയാണ് നല്‍കുന്നത്'

സിദ്ദീഖ് കാപ്പന്റെ അന്യായ തടവ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണം: മുന്‍ ഡിജിപി എന്‍ സി അസ്താന
X

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് ഭരണകൂടം കടുത്ത വകുപ്പുകള്‍ ചുമത്തി അന്യായ തടവിലിട്ടത് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് മുന്‍ കേരള വിജിലന്‍സ് ഡിജിപി എന്‍ സി അസ്താന ഐപിഎസ്. ട്വിറ്ററിലാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.


' അതെ. ചില ആളുകളെ പീഡിപ്പിക്കാന്‍ ഒരു സാമ്രാജ്യത്വ ഭരണകൂടത്തിന് എന്തുചെയ്യാനാകുമെന്നതിനും നമ്മുടെ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ തങ്ങളെത്തന്നെ സഹായിക്കുന്നതിനും എങ്ങനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു എന്നതിന്റെ ഒരു മികച്ച ഉദാഹരണം. അവശേഷിക്കുന്ന പഴുതുകള്‍ ആകസ്മികമല്ല, അവര്‍ മനപൂര്‍വ്വം സൃഷ്ടിച്ചവയാണ്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


മാധ്യമപ്രവര്‍ത്തക ആരിഫ ഖാനം ഷെര്‍വാണി സിദ്ദീഖ് കാപ്പന്റെ അന്യായ തടവ് സംബന്ധിച്ച് എഴുതിയ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് എന്‍ സി അസ്താന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ വിമര്‍ശിച്ചത്. 'സിദ്ദിക്ക് കാപ്പനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഒരു ഇന്ത്യക്കാരനെന്ന നിലയിലും ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലും എനിക്ക് ലജ്ജ തോന്നുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ കിടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. യുഎപിഎഭീകര നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹം സത്യസന്ധനായതിന്റെയും വിലയാണ് നല്‍കുന്നത്' എന്നായിരുന്നു ആരിഫ ഖാനം ട്വിറ്ററില്‍ എഴുതിയത്.







Next Story

RELATED STORIES

Share it