Latest News

പഞ്ചാബിലെ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും റേഷനുമായി സിഖ് സമൂഹം

പഞ്ചാബിലെ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും റേഷനുമായി സിഖ് സമൂഹം
X

ചണ്ഡിഗഡ്: മാതൃരാജ്യത്തെ ഭരണമാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പഞ്ചാബിലെ അഫ്ഗാന്‍ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് സിഖ് സമൂഹം. സിഖ് വിഭാഗത്തിനു കീഴിലുള്ള ഗുരു ഗ്രന്ഥസാഹിബ് സേവാ സൊസൈറ്റിയാണ് പഞ്ചാബിലെ വിവിധ കോളെജുകളില്‍ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി എത്തിയത്.


സഹായം തേടി അഫ്ഗാന്‍ സ്റ്റുഡന്റ്‌സ് യൂണിറ്റി ഗ്രൂപ്പ്, ഗുരു ഗ്രന്ഥസാഹിബ് സേവാ സൊസൈറ്റി ഭാരവാഹി ധരം പാലിനെ കണ്ടിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും ജീവിതച്ചെലവുകള്‍ നിറവേറ്റുന്നതിനുമാണ് സഹായം അഭ്യര്‍ഥിച്ചത്. ഇത് നല്‍കാനും റേഷന്‍ അനുവദിക്കാനും സേവാ സൊസൈറ്റി തീരുമാനിക്കുകയായിരുന്നു. പഞ്ചാബില്‍ വിവിധ കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലുമായി 80ലധികം അഫ്ഗാന്‍ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. പഠനം മുടങ്ങുമെന്ന അവസ്ഥയിലാണ് അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ സിഖ് സഹപാഠികളുടെ സഹായത്തോടെ ഗുരു ഗ്രന്ഥസാഹിബ് സേവാ സൊസൈറ്റിയെ സമീപിച്ചതും സഹായം ലഭിച്ചതും.




Next Story

RELATED STORIES

Share it