Latest News

സിഖ് വംശഹത്യ: സജ്ജന്‍ കുമാറിന് ജീവപര്യന്തം

സിഖ് വംശഹത്യ: സജ്ജന്‍ കുമാറിന് ജീവപര്യന്തം
X

ന്യൂഡല്‍ഹി: സിഖ് വംശഹത്യ കേസിലെ പ്രതിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്.

കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ വെച്ച് 1984 നവംബര്‍ ഒന്നിന് ജസ്വന്ത് സിങിനേയും മകന്‍ തരുണ്‍ദീപ് സിങിനെയും കൊലപ്പെടുത്തിയ കേസിലാണ് വിധി.തുടക്കത്തില്‍ പഞ്ചാബി ഭാഗ് പോലിസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബര്‍ 16നാണ് സജ്ജന്‍ കുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.




Next Story

RELATED STORIES

Share it