Latest News

മോട്ടോര്‍ റേസിങ് ഇതിഹാസം സ്റ്റിര്‍ലിങ് മോസ് അന്തരിച്ചു

മോട്ടോര്‍ റേസിങ് ഇതിഹാസം സ്റ്റിര്‍ലിങ് മോസ് അന്തരിച്ചു
X

ന്യൂയോര്‍ക്ക്: മോട്ടോര്‍ റേസിങ് ഇതിഹാസം സ്റ്റിര്‍ലിങ് മോസ്(90) വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ അന്തരിച്ചു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരില്‍ ഒരാളാണ് മോസ്. ഇതുവരെ ഒരു ലോക ചാംപ്യന്‍ഷിപ്പ് നേടാത്ത മോസ് മോട്ടോര്‍ റേസിങിലെ കിരീടം വയ്ക്കാതെ രാജാവായിരുന്നു. ബ്രിട്ടന് വേണ്ടി 1951 മുതല്‍ 1961 വരെ ഫോര്‍മുല വണ്‍ റേസിങില്‍ പങ്കെടുത്തിരുന്നു. ഹോം ഗ്രാന്റ് പ്രിക്‌സ് അവാര്‍ഡ് 1955ല്‍ ആദ്യമായി ബ്രിട്ടന് വേണ്ടി നേടിയത് മോസ് ആയിരുന്നു. അഞ്ച് തവണ എഫ് വണ്‍ ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായിരുന്നു. കരിയറില്‍ 212 കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്.

1962ല്‍ കാര്‍ റേസിങില്‍ നിന്ന് വിരമിച്ച മോസ്സ് 84 വയസ്സ് വരെ മറ്റ് പരിപാടികള്‍ക്കായി റേസിങ് തുടര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി രോഗബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

Next Story

RELATED STORIES

Share it