Latest News

സിസ്റ്റര്‍ അഭയ കൊലക്കേസ്: 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വിധി

ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.

സിസ്റ്റര്‍ അഭയ കൊലക്കേസ്: 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വിധി
X

തിരുവനന്തപുരം: നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. പ്രത്യേക സി.ബി.ഐ. കോടതിയാണ് ഇന്ന് വിധിപറയുക. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ എട്ടു നിര്‍ണായക സാക്ഷികള്‍ കൂറുമാറിയിരുന്നു. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.


1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു.




Next Story

RELATED STORIES

Share it