Latest News

ശിവസേന നിലപാട് മാറ്റുന്നു; രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്‌തേക്കും

നേരത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ശിവസേനയുടെ തീരുമാനം. അതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് പിന്തുണയില്‍ മഹാരാഷ്ട്രയില്‍ മന്ത്രി സഭ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ശിവസേന നിലപാട് മാറ്റുന്നു; രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്‌തേക്കും
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനനുകൂലമായി വോട്ട് ചെയ്ത ശിവസേന ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറ്റുന്നു. ഇന്ന് രാജ്യസഭയുടെ പരിഗണനക്കുവന്ന ബില്ലിനെ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജ്യസഭയിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പറയുന്ന കാരണം. നേരത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ശിവസേനയുടെ തീരുമാനം. അതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ്സ് പിന്തുണയില്‍ മഹാരാഷ്ട്രയില്‍ മന്ത്രി സഭ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതപ്പെടുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ നീക്കമാണെന്ന് ഇന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ബിജെപി പൗരത്വ ഭേദഗതി ബില്ലിനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണെന്നും ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കുകയാണെന്നും ശിവസേന വക്താവും പാര്‍ലമെന്റ് അംഗവുമായ സഞ്ജയ് റാവത്ത് ഇന്ന് രാവിലെ അഭിപ്രയപ്പെട്ടു. തങ്ങള്‍ക്ക് ഈ ബില്ലിനെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. അതിനെ കുറിച്ച് വേണ്ട വിധത്തിലുള്ള വിശദീകരണങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ നേരത്തെ തന്നെ ലഭ്യമായിരുന്നെങ്കില്‍ ലോക്‌സഭയില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

1955 ലെ പൗരത്വ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന പുതിയ ബില്ല് മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചായി താമസിക്കണമെന്ന മാനദണ്ഡം പുതിയ ബില്ലില്‍ ആറു വര്‍ഷമായി ചുരിക്കിയിട്ടുണ്ട്. 2014 ഡിസംബര്‍ 31 ആണ് കട്ടോഫ് ഡെയ്റ്റായി തീരുമാനിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it