Latest News

ആറ് കൊവിഡ് വാക്‌സിന്‍ കൂടി ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആറ് കൊവിഡ് വാക്‌സിന്‍ കൂടി ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. പുതുതായി വരാനിരിക്കുന്ന വാക്‌സിനുകളുടെ പേരുവിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 1.84 കോടി വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചുകഴിഞ്ഞിട്ടുണ്ട്. 23 കോടി പരിശോധനകളും പൂര്‍ത്തിയാക്കി.

ഇന്ത്യ ഇതുവരെ രണ്ട് വാക്‌സിനുകളാണ് വികസിപ്പിച്ചത്. ഇപ്പോഴത് 71 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ അയക്കുന്ന രാജ്യങ്ങളില്‍ ബ്രസീല്‍, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഉള്‍പ്പെടുന്നു.

ശനിയാഴ്ച വരെ രാജ്യത്ത് 1.84 കോടി വാക്‌സിന്‍ ഷോട്ടുകള്‍ എടുത്തുകഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 20 ലക്ഷം വാക്‌സിന്‍ ഡോസുകളും നല്‍കി.

വാക്‌സിന്‍ വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.

ഓക്‌സ്ഫഡ്-ആസ്ട്രസെനക്കയുടെ സഹായത്തോടെ വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ തുടങ്ങിയവയ്ക്കാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it