Latest News

പെണ്‍കുട്ടികള്‍ക്ക് പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍; ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റംവരുത്തുന്നു

പെണ്‍കുട്ടികള്‍ക്ക് പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍; ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റംവരുത്തുന്നു
X

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. യൂനിഫോമിനുളള ക്വട്ടേഷന്‍ വിളിച്ചപ്പോഴാണ് മാറ്റം വരുത്തുന്ന വിവരം പുറത്തുവന്നത്. പെണ്‍കുട്ടികള്‍ക്ക് പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം.

വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാളാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്.

പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്റ്‌സ്, ഹാഫ് കയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്, ഹാഫ്‌കൈ ഷര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് പ്രി സ്‌കൂള്‍ മുതല്‍ അഞ്ചാ ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷര്‍ട്ട്. അതിനു മുകളില്‍ ഡിവൈഡര്‍ സ്‌കേര്‍ട്ട്

ഹിജാബ് നിരോധനം പോലുള്ളവ സാധ്യതകളാണോ ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്. ചുരിദാറും ഫുള്‍പാവാടയുമാണ് കുട്ടികള്‍ ഇതുവരെ ധരിച്ചിരുന്നത്.

Next Story

RELATED STORIES

Share it