Latest News

കൊവിഡ്: സൗദിയില്‍ ഡെക്‌സമെതസോണ്‍ ചികില്‍സാപദ്ധതിയില്‍ ഉള്‍പ്പെടുത്തും

കൊവിഡ്: സൗദിയില്‍ ഡെക്‌സമെതസോണ്‍ ചികില്‍സാപദ്ധതിയില്‍ ഉള്‍പ്പെടുത്തും
X

റിയാദ്: കൊവിഡ് ചികില്‍സയില്‍ മരണനിരക്ക് 35 ശതമാനം കുറക്കാന്‍ ഫലപ്രദമെന്നു കണ്ട ഡെക്‌സമെതസോണ്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. കൊവിഡ് 19 രോഗികള്‍ക്കുള്ള മന്ത്രാലയത്തിന്റെ ചികിത്സാ പ്രോട്ടോക്കോളില്‍ കോര്‍ട്ടിസോണ്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ഈ മരുന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ മരുന്ന് ഉപയോഗിച്ചാല്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ വെന്റിലേറ്ററിലുള്ള കൊവിഡ് 19 രോഗികളുടെ മരണ സാധ്യത 35 ശതമാനം കുറയ്ക്കാമെന്നും കണ്ടെത്തിയിട്ടുണ്ട.


രോഗികളില്‍ നല്ല ഫലം സൃഷ്ടിക്കുന്ന മരുന്നുകള്‍ ചേര്‍ത്ത് കൊവിഡ് 19 രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതി നിരന്തരം പരിഷ്‌ക്കരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകമെമ്പാടും നടക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ സമയബന്ധിതമായി നല്‍കുന്ന എല്ലാ കാര്യങ്ങളും മന്ത്രാലയത്തിലെ വിദഗ്ധര്‍ പിന്തുടരുന്നുണ്ട്.




Next Story

RELATED STORIES

Share it