Latest News

ശ്രീലങ്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി: നാള്‍വഴി

ശ്രീലങ്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി: നാള്‍വഴി
X

22 ദശലക്ഷം ജനങ്ങളുള്ള ശ്രീലങ്കയില്‍ രണ്ട് മാസമായി വലിയ പ്രതിഷേധം അരങ്ങേറുകയാണ്. ഭക്ഷ്യക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. അടവുശിഷ്ടപ്രതിസന്ധി രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇപ്പോള്‍ പണപ്പെരുപ്പവും റെക്കോര്‍ഡ് നിരക്കിലാണ്.

രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്ത് തരിപ്പണമാക്കിയ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജിയാണ് ജനങ്ങളുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രിയും കാബിനറ്റും രാജിവയ്ക്കണെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇന്ന് പ്രധാനമന്ത്രി രാജിവച്ചതോടെ സമരങ്ങളുടെ ഒരു ഘട്ടം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും നാള്‍വഴികളാണ് താഴെ:

ഏപ്രില്‍ 1: അടിയന്തരാവസ്ഥ

നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം, സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും തടങ്കലിലാക്കാനും സുരക്ഷാ സേനയ്ക്ക് വിപുലമായ അധികാരം നല്‍കിക്കൊണ്ട് രാജപക്‌സെ താല്‍ക്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏപ്രില്‍ 3: മന്ത്രിസഭ രാജിവച്ചു

ശ്രീലങ്കയിലെ മിക്കവാറും എല്ലാ ക്യാബിനറ്റ് മന്ത്രിമാരും രാത്രി വൈകി നടന്ന യോഗത്തിനുശേഷം രാജിവച്ചു, രാജപക്‌സെയെയും അദ്ദേഹത്തിന്റെ സഹോദരന്‍ മഹിന്ദയും തല്‍സ്ഥാനത്ത് തുടര്‍ന്നു.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് കടമെടുക്കാനുള്ള സര്‍ക്കാരിന്റെ ആഹ്വാനം തടഞ്ഞ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഒരു ദിവസത്തിന് ശേഷം രാജി പ്രഖ്യാപിച്ചു.

ഏപ്രില്‍ 5: പ്രസിഡന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു

പ്രസിഡന്റ് രാജപക്‌സെ നിയമിതനായി ഒരു ദിവസത്തിനുള്ളില്‍ ധനമന്ത്രി അലി സാബ്രി രാജിവച്ചതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അദ്ദേഹം അടിയന്തരാവസ്ഥ പിന്‍വലിച്ചു.

ഏപ്രില്‍ 10: മരുന്ന്ക്ഷാമം

കൊറോണ വൈറസ് മഹാമാരിയെക്കാന്‍ കൂടുതല്‍ പേരെ മരണത്തിലേക്കു തള്ളിവിട്ടേക്കാവുന്ന മരുന്നുക്ഷാമത്തിന്റെ പിടിയിലായിമാറി ശ്രീലങ്ക. ജീവന്‍ രക്ഷാ മരുന്നുകള്‍ ഏതാണ്ട് തീര്‍ന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഏപ്രില്‍ 12 വിദേശകടം

അത്യാവശ്യമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിദേശനാണ്യം ആവശ്യമുള്ളതുകൊണ്ട് 'അവസാന ആശ്രയം' എന്ന നിലയില്‍ ഐഎംഎഎഫില്‍നിന്ന് 51 ബില്യണ്‍ ഡോളറിന്റെ വായ്പ എടുക്കാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 19

പോലിസ് പ്രതിഷേധക്കാരനെ വെടിവച്ചുകൊന്നു. പ്രതിഷേധം അരങ്ങേറി ഏതാനും ആഴ്ചയ്ക്കുശേഷമാണ് ആദ്യ കൊലപാതകം നടക്കുന്നത്.

ശ്രീലങ്ക സ്വന്തം സമ്പദ്ഘടന പുനസ്സംഘടിപ്പിച്ചാലേ വായ്പ തരാനാവൂ എന്ന് ഐഎംഎഎഫ്.

മെയ് 9 സംഘര്‍ഷം

കൊളംബോയിലെ പ്രസിഡന്റിന്റെ കടല്‍ത്തീരത്തുള്ള ഓഫിസിന് പുറത്ത് ക്യാമ്പ് ചെയ്ത സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചു. അക്രമത്തിന് ഉത്തരവാദികളായവരെ ജനക്കൂട്ടം ആക്രമിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. തുടര്‍ന്നുണ്ടായ പ്രതികാര നടപടിയില്‍ 9 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മെയ് 10: പ്രതിഷേധക്കാരെ കണ്ടാല്‍ വെടിവച്ചുകൊല്ലാന്‍ നിര്‍ദേശം

കൊള്ളയടിക്കുകയോ 'ജീവന് ഹാനി വരുത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്രമികളെ വെടിവച്ചുകൊല്ലാന്‍ നിര്‍ദേശം. എന്നാല്‍ പ്രതിഷേധക്കാര്‍ കര്‍ഫ്യൂ നിര്‍ദേശം ലംഘിച്ചു. ആ ആഴ്ച അവസാനം അത് പിന്‍വലിച്ചു.

ജൂണ്‍ 10: സര്‍വത്ര ക്ഷാമം

ഭക്ഷണവും, വെള്ളവും അടക്കമുള്ളവ ലഭിക്കാതായി. ജനങ്ങള്‍ കൊളംബോയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. ഭക്ഷ്യക്ഷാമം രൂക്ഷമായി.

ജൂണ്‍ 27 ഇന്ധനവില്‍പന നിരോധിച്ചു

അവശ്യ സര്‍വീസിനല്ലാതെ ഇന്ധനം വില്‍ക്കരുതെന്ന് ഉത്തരവ്.

ജൂലൈ 1: പണപ്പെരുപ്പം റെക്കോര്‍ഡ് മുകളില്‍

സര്‍ക്കാര്‍ കണക്കുപ്രകാരം പണപ്പെരുപ്പം വര്‍ധമാനമായ തോതിലാണ്. അത് നിയന്ത്രിക്കണമെന്ന് ഐഎംഎഫ്.

ജൂലൈ 9: പ്രധാനമന്ത്രി രാജിവച്ചു

പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച്. വീട്ടിലേക്ക് ഇടിച്ചുകയറി. രാത്രി തന്നെ പ്രസിഡന്റ് നാവികആസ്ഥാനത്തേക്ക് പോയി.

പ്രധാനമന്ത്രി രാജപക്‌സെ രാജിവച്ചു.

Next Story

RELATED STORIES

Share it