Latest News

ശ്രീരം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കി; നടപടി സിറാജ് മാനേജ്‌മെന്റിന്റെ ഇടപെടലിനെത്തുടര്‍ന്ന്

ശ്രീരം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ്  ജോലിയില്‍ നിന്ന് ഒഴിവാക്കി; നടപടി സിറാജ് മാനേജ്‌മെന്റിന്റെ ഇടപെടലിനെത്തുടര്‍ന്ന്
X

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കി. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിക്കരുതെന്ന ചട്ടം മറികടന്ന് നിയമനം നല്‍കിയതിനെതിരെ സിറാജ് മാനേജ്‌മെന്റ് നല്‍കിയ പരാതിയിലാണ് നടപടി.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. തമിഴ്‌നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷകനായി നിയമിച്ചത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്ന് ശ്രീറാമിന് നിയമനം നല്‍കിയതിനെതിരേ സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിയാണ് പരാതി കമ്മീഷന് പരാതി നല്‍കിയത്.

സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എന്നാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് ഊരിപ്പോരുന്നതിനുള്ള ശ്രമം നടത്തിയത് വലിയ വിവാദമായി മാറിയിരുന്നു.

Next Story

RELATED STORIES

Share it