Latest News

എസ്എസ്എല്‍സി; വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉപരിപഠന സൗകര്യമൊരുക്കണം: എസ്ഡിപിഐ

എസ്എസ്എല്‍സി; വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ഉപരിപഠന സൗകര്യമൊരുക്കണം: എസ്ഡിപിഐ
X

എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച സമര സായാഹ്നം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം : എസ്എസ്എല്‍സി വിജയിച്ച മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കണമെന്ന്എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു. 'അവഗണനക്ക് അമ്പതാണ്ട്, ഇരകള്‍ അമ്പത് ലക്ഷം, മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല വേണം' എന്ന തലക്കെട്ടിലുള്ള എസ്ഡിപിഐ സമരമാസ കാാംപയ്‌നിന്റെ സമാപനം കുറിച്ചു നടന്ന സമര സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ എസ്ഡിപിഐ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കും.തിരൂര്‍ ജില്ലയെന്ന മലപ്പുറത്തെ ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ അധികനാള്‍ ഭരണകൂടത്തിന് പുറംതിരിഞ്ഞു നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി, സി പി നസ്‌റുദ്ധീന്‍, പി അബ്ദുല്‍ മജീദ്, പി കെ അബ്ദുല്‍ സലാം, പി അബൂബക്കര്‍, അലി കണ്ണിയന്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it