- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗതകാല സ്മരണകളുമായി കൂറ്റന്‍ കരിങ്കല്‍ ജലസംഭരണി; ചരിത്രത്തില്‍ ഇടംപിടിച്ച് കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദ്
നമസ്‌കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തുന്നതിന് നിരവധി തലമുറകള്‍ ഉപയോഗിച്ച കരിങ്കല്ലില്‍ നിര്‍മ്മിച്ച ഹൗള് ഇന്നും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കുകയാണ് ഇവിടെ.
മാള: ഗതകാല സ്മരണകള്‍ തളംകെട്ടിനില്‍ക്കുന്ന കൂറ്റന്‍ കരിങ്കല്‍ ജലസംഭരണി (ഹൗള്)യുമായി ചരിത്രത്തിലേക്ക് ഓടിക്കയറുകയാണ് കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദ്. നമസ്‌കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തുന്നതിന് നിരവധി തലമുറകള്‍ ഉപയോഗിച്ച കരിങ്കല്ലില്‍ നിര്‍മ്മിച്ച ഹൗള് ഇന്നും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കുകയാണ് ഇവിടെ. എഡി 1913 (മലയാള വര്‍ഷം 1089)ല്‍ കല്ലൂര്‍ സ്വദേശി കണ്ടരുമഠത്തില്‍ അഹമ്മദുണ്ണി മേത്തര്‍ നല്‍കിയ നാല് ഏക്കര്‍ ഭൂമിയില്‍ കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദ് നിര്‍മിച്ചതോടൊപ്പമാണ് പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത ജലസംഭരണിയും പണിതീര്‍ത്തത്.
പഴമയുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്ന കരിങ്കല്‍ ഹൗളുകള്‍ പള്ളികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും പകരം മനോഹരമായ ടൈലുകള്‍ പാകിയ ഹൗളുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോഴും കല്ലൂര്‍ സിദ്ധീഖ് പള്ളിയിലെ കരിങ്കല്‍ ഹൗള് ചോര്‍ച്ച പരിഹരിച്ച് നിലനിര്‍ത്തുകയാണ് മഹല്ല് പരിപാലകര്‍ ചെയ്തത്. ചാലക്കുടി താലൂക്കിലെ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കരിങ്കല്‍ ജലസംഭരണി സംരക്ഷിക്കപ്പെടുന്നത്.
കല്ലുരില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വാളൂര്‍ കരിങ്കല്‍ മടയില്‍ നിന്ന് വെട്ടിയെടുത്ത വലിയ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് കരിങ്കല്‍ ഹൗള് നിര്‍മ്മിച്ചതെന്ന് 28 വര്‍ഷം മഹല്ല് പ്രസിഡന്റായിരുന്ന കണ്ടരുമഠത്തില്‍ മുഹമ്മദ് ഹനീഫ് മേത്തര്‍ പറഞ്ഞു.
നിരവധി പേര്‍ ആഴ്ചകളോളം പ്രയത്‌നിച്ച് രൂപംനല്‍കിയ കരിങ്കല്‍ ഹൗളിന് 2.58 അടി ആഴവും 10.58 അടി നീളവും 7.08 അടി വീതിയുമാണുള്ളത്. കടുത്ത വേനലിലും കാനന ചോലയിലെ തെളിനീര്‍ പോലെ കുളിര്‍മ്മ പകരുന്ന അപൂര്‍വ്വ അനുഭവമാണ് അംഗശുദ്ധി നടത്തുന്നവര്‍ക്ക് കരിങ്കല്‍ ഹൗള് പകരുന്നതെന്നാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മഹല്ല് ഖത്തീബായി സേവനമനുഷ്ടിക്കുന്ന എം പി കെ മുഹമ്മദ് മഖ്ദൂമി പറയുന്നു. അടുത്തെത്തിയ റമദാനെ വരവേല്‍ക്കാനൊരുങ്ങി നില്‍പ്പാണ് മസ്ജിദും ചരിത്രത്തിനൊപ്പം നടന്ന ഹൗളും. കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദിലെ കരിങ്കല്ലില്‍ തീര്‍ത്ത ജലസംഭരണി.
RELATED STORIES
ഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMT