Sub Lead

ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി

കൊച്ചി: നടി ഹണിറോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയാണ് ബോബി പുറത്തിറങ്ങിയത്. സഹതടവുകാരുടെ മോചനം ഉറപ്പുവരുത്താന്‍ അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോബി ജയിലില്‍ തുടരുകയാണെന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഹൈക്കോടതി അടിയന്തിരമായി ഇടപെട്ടു. എന്തുകൊണ്ടാണ് ബോബി പുറത്തിറങ്ങാത്തതെന്ന് അറിയിക്കണമെന്ന് രാവിലെ കോടതി അഭിഭാഷകരോട് ചോദിച്ചു. വിഷയത്തില്‍ നേരിട്ട് ഹാജരാവാനും നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ട്രാഫിക് ബ്ലോക്ക് മൂലം കാക്കനാട് ജയിലില്‍ എത്താന്‍ വൈകിയെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബോബി പറഞ്ഞു.





Next Story

RELATED STORIES

Share it