Latest News

കോട്ടയത്ത് മൂന്ന് ദിവസത്തേക്ക് കൂടി കര്‍ശന നിയന്ത്രണം

കോട്ടയത്ത് മൂന്ന് ദിവസത്തേക്ക് കൂടി കര്‍ശന നിയന്ത്രണം
X

കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ മൂന്ന് ദിവസം കര്‍ശന നിയന്ത്രണം. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്.

ജില്ലയിലെ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ്, ഗ്രാമപഞ്ചായത്തുകളെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഹോട്ട് സ്പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ. കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന മേഖലകള്‍ നിയന്ത്രണ സോണുകളായി നിര്‍ണയിച്ചിട്ടുണ്ട്. ഇവിടെ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളില്‍ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലിസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തും.രോഗപ്രതിരോധനത്തിനായി ജില്ലയില്‍ മാസ്‌കും നിര്‍ബന്ധമാക്കി. ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും അറിയിച്ചു.


Next Story

RELATED STORIES

Share it