Latest News

കോട്ടയത്ത് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കോട്ടയത്ത് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
X

കോട്ടയം: ബിസിഎം കോളജിന് മുകളില്‍നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തം എടപ്പോള്‍ സ്വദേശിയായ ദേവികയാണ് മരിച്ചത്.മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ദേവിക.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിനു മുകളിലത്തെ നിലയില്‍നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ സ്വയം കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുകയായിരുന്നു എന്ന് ദേവിക മൊഴി നല്‍കിയിട്ടുണ്ട്.ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.നേരത്തേയും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിച്ചിരുന്നതായി പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it