Latest News

ജിന്നയുടെ ജിന്നുകള്‍ ഈ ഭൂമിയില്‍ ഉണ്ടാകുന്നതുവരെ ഇത്തരം കാര്യങ്ങള്‍ തുടരും; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

ജിന്നയുടെ ജിന്നുകള്‍ ഈ ഭൂമിയില്‍ ഉണ്ടാകുന്നതുവരെ ഇത്തരം കാര്യങ്ങള്‍ തുടരും; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
X

ലഖ്‌നോ: എല്ലായിടത്തും ഭരണഘടനയുടെ പകര്‍പ്പുകളുമായി പോകുന്നവരാണ് ഭരണഘടനയുടെ യഥാര്‍ഥ കൊലയാളികളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായിരുന്ന അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

'എവിടെ പോയാലും ഭരണഘടനയുടെ ഒരു പകര്‍പ്പ് കൊണ്ടുപോയി അതിനെ ബഹുമാനിക്കുന്ന നാടകം അവതരിപ്പിക്കുന്നവര്‍ ഭരണഘടനയുടെ കൊലയാളികളാണ്. അവരാണ് ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ യഥാര്‍ത്ഥ ശത്രുക്കള്‍,' യോഗി പറഞ്ഞു.

സംഭല്‍ നഗരം സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലിസ് തടഞ്ഞിരുന്നു. ഇതിനേ തുടര്‍ന്ന് ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിപിടിച്ചു കൊണ്ട് അംബേദ്കര്‍ജിയുടെ ഭരണഘടനയെ തകര്‍ക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് യോഗിയുടെ ഒളിയമ്പു പ്രയോഗം.

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടനയെ അട്ടിമറിക്കാനും 1976ല്‍ ആമുഖം മാറ്റി ഭരണഘടനയെ അട്ടിമറിക്കാനുമാണ് ഇക്കൂട്ടര്‍ (കോണ്‍ഗ്രസ്) ശ്രമിച്ചതെന്നും ജനങ്ങള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മിപ്പിണമെന്നുമായിരുന്നു യോഗിയുടെ അടുത്ത പ്രസ്താവന.

വിഭജനം കാരണം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദുക്കള്‍ ദുരിതമനുഭവിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.ബംഗ്ലാദേശിലെ മതഭ്രാന്തന്മാര്‍ ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയാണെന്നും യോഗി കൂട്ടിചേര്‍ത്തു.

ഓര്‍ക്കുക, (മുഹമ്മദ് അലി) ജിന്നയുടെ ജിന്നുകള്‍ ഈ ഭൂമിയില്‍ ഉണ്ടാകുന്നതുവരെ ഇത്തരം കാര്യങ്ങള്‍ തുടരും. 1947ലെ വിഭജന സമയത്ത് രാജ്യം കണ്ട പാപത്തിന്റെ വികലമായ മുഖം ഇപ്പോള്‍ ബംഗ്ലാദേശില്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു എന്ന വിവാദ പരാമര്‍ശവും യോഗി നടത്തി.

Next Story

RELATED STORIES

Share it