Latest News

കാട്ടുകുരങ്ങാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍; കണ്ണാടി നോക്കിയുള്ള പ്രതികരണമെന്ന് തിരിച്ചടിച്ച് മുഹമ്മദ് റിയാസ്

ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു റിയാസിന്റെ പ്രതികരണം

കാട്ടുകുരങ്ങാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍; കണ്ണാടി നോക്കിയുള്ള പ്രതികരണമെന്ന് തിരിച്ചടിച്ച് മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആര്‍ ഏജന്‍സിയല്ല. അത് മുഖ്യമന്ത്രി മനപ്പൂര്‍വ്വം പറഞ്ഞതാണ്. ബിജെപി,ആര്‍എസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്.

പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി.ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു റിയാസിന്റെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു.ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രതികരണങ്ങളെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it