Latest News

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ: ഒളിവിൽ പോയ ഭര്‍തൃപിതാവ് ചെന്നെെയിൽ പിടിയിൽ

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ: ഒളിവിൽ പോയ ഭര്‍തൃപിതാവ്  ചെന്നെെയിൽ പിടിയിൽ
X

തൃശ്ശൂര്‍: കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ അബൂബക്കറി(62)നെ ആണ് കുന്നംകുളം അസി. പോലിസ് കമ്മീഷണര്‍ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന(25)യെ ആണ് കഴിഞ്ഞ ഒക്ടോബര്‍ 25ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്‌റസയില്‍ പറഞ്ഞയക്കുകയും രണ്ട് വയസ്സുകാരനായ മകനെ ഉറക്കി ക്കിടത്തുകയും ചെയ്ത ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഭര്‍തൃ വീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി പോലിസ് കണ്ടെത്തിയിരുന്നു. പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ ചെന്നൈയില്‍ നിന്നാണ് പോലിസ് പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.


Next Story

RELATED STORIES

Share it