Latest News

പൂപ്പത്തിക്കാര്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഷോര്‍ട്ട് ഫിലിം ഉത്സവമേളങ്ങളുടേത്

പൂപ്പത്തിക്കാര്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഷോര്‍ട്ട് ഫിലിം ഉത്സവമേളങ്ങളുടേത്
X

മാള: പൂപ്പത്തിക്കാര്‍ക്ക് ഇനി ഞായറാഴ്ചകളില്‍ ഷോര്‍ട്ട് ഫിലിം ഉത്സവമേള. പൂപ്പത്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലാണ് നാട്ടിലെ നാടക ഹ്രസ്വചിത്ര പ്രവര്‍ത്തകരും ആസ്വാദകരും ഒത്തുചേരുന്നത്. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് നാട്ടിലെ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ച ശേഷം സംവാദം നടത്തും.

ഓരോ ചിത്രത്തിന്റെയും പ്രസക്തിയും അതിലെ വിഷയവും കഥാപാത്രങ്ങളും പൊതുസമുഹത്തോട് ഇടപെടുന്നതും സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരും. പുപ്പത്തിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നാട്ടിലെ കലാകാരന്മാര്‍ ഒരുമിച്ച നിരവധി ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ആദ്യ ദിനത്തില്‍ നാടകസിനിമാ സംവിധായകന്‍ രാജേഷ് ഇതുളത്തിന്റെ തിരിവുകള്‍ പ്രദര്‍ശിപ്പിച്ചു. മത്സരാടിസ്ഥാനത്തിലല്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളില്‍ പൂപ്പത്തിക്കാരായ നടീനടന്മാരും കഥാപാത്രങ്ങളും നിരവധിയാണ്. പൂപ്പത്തി ഗ്രാമീണ വായനശാല സംഘടിപ്പിക്കുന്ന ആദ്യ ഹ്രസ്വചിത്ര ഉത്സവം രാജേഷ് ഇരുളം ഉദ്ഘാടനം ചെയ്തു. നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന കെ സി ജഗജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ രാജേഷ് മോഹന്‍, എം ബി സുരേഷ്, ഉണ്ണി പിക്കാസോ, വായനശാല സെക്രട്ടറി പി കെ അയ്യപ്പന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ ശങ്കരന്‍ മേലേടം തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it