Latest News

വിഘടനവാദികള്‍ക്ക് പിന്തുണ: ട്വിറ്റര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

വിഘടനവാദികള്‍ക്ക് പിന്തുണ: ട്വിറ്റര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍
X

അബുജ: വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ട്വിറ്റര്‍ കമ്പനിയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്നും കമ്പിയുടേത് ഇരട്ടത്താപ്പാണെന്നുമുളള ആരോപണവുമായി നൈജീരിയന്‍ സാംക്‌സാരിക വകുപ്പ് മന്ത്രി ലൈ മൊഹമ്മദ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ഡിലീറ്റ് ചെയതിനെതിരേയായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

ട്വിറ്റര്‍ റദ്ദാക്കിയ ട്വീറ്റില്‍ 30 മാസം നീണ്ടുനിന്ന 1967-70ലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ സൂക്ഷിച്ചോളൂ എന്നായിരുന്നു പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

നൈജീരിയയിലെ ആഭ്യന്തര യുദ്ധ കാലത്തെ പ്രശനങ്ങളും ദുരന്തത്തെയും കുറിച്ച് യുവാക്കള്‍ക്ക് അറിയണമെന്നില്ല. ഞങ്ങളെപ്പോലുള്ളവര്‍ യുദ്ധമുന്നണിയില്‍ 30 മാസമുണ്ടായിരുന്നു. യുദ്ധവുമായി പോകുന്നവര്‍ക്ക് അതേ ഭാഷയിലായിരിക്കും മറുപടിയെന്നുമായിരുന്നു വാചകങ്ങള്‍.

ഈ ട്വീറ്റാണ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തത്. പ്രിസഡന്റിന്റെ പ്രയോഗങ്ങള്‍ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ട്വിറ്ററിന്റെ നിയമമെന്താണെന്ന് തനിക്കറിയില്ലെന്നും പ്രസിഡന്റ് പ്രതികരിച്ചു.

നൈജീരിയയില്‍ ചിലര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് ആളുകളെ കൊല്ലുമ്പോള്‍ ട്വിറ്ററിന് അത് സാമൂഹികവിഷയം, യുഎസ്സില്‍ അതുണ്ടാവുമ്പോള്‍ കടന്നാക്രമണം- പ്രസിഡന്റ് പരിഹസിച്ചു.

Next Story

RELATED STORIES

Share it