Latest News

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ആരോഗ്യപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. അവധിക്കാല ബെഞ്ചിന്റേതാണ് വിധി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുന്നതാകും ഉചിതമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

അവധിക്കാല ബെഞ്ചില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ദീപാങ്കര്‍ ദത്ത ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്വി ചോദിച്ചു. പെട്ടെന്നുള്ള ശരീരഭാരം കുറയല്‍, കീറ്റോണിന്റെ അളവിലെ വര്‍ധന ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും വിവിധ ടെസ്റ്റുകള്‍ക്കായി ജാമ്യകാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ഹരജി.

ജൂണ്‍ ഒന്നിനാണ് കെജ്‌രിവാളിന്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. മെയ് 10ന് 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമായിരുന്നു കെജ്‌രിവാള്‍ പുറത്തിറങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനുമതി നല്‍കികൊണ്ടായിരുന്നു ജാമ്യം.

Next Story

RELATED STORIES

Share it