Latest News

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍;സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

രാജ്യത്തു മറ്റൊരിടത്തുമില്ലാത്ത രീതിയാണു കേരളത്തിലേതെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍;സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
X

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷം ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന കേരള സര്‍ക്കാരിന്റെ നയത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. രാജ്യത്തു മറ്റൊരിടത്തുമില്ലാത്ത രീതിയാണു കേരളത്തിലേതെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു.എണ്ണ കമ്പനികള്‍ ഡീസലിന് ഈടാക്കുന്ന വിലയെ ചോദ്യം ചെയ്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

ഹരജി പരിഗണിക്കവെ 2 വര്‍ഷത്തേക്കു നിയമിക്കപ്പെടുന്നവര്‍ക്കു പോലും ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പത്രത്തില്‍ വായിച്ചറിഞ്ഞെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പ്രതികരിച്ചു.അതു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഡീസല്‍ വില നല്‍കാന്‍ കഴിയുന്നില്ലെന്നു കോടതി ചോദിച്ചു.ബെഞ്ചിന്റെ അതൃപ്തി സര്‍ക്കാരിനെ അറിയിക്കണമെന്നും ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

പ്രതിദിനം 19 ലക്ഷം രൂപയുടെ അധികബാധ്യതയുണ്ടാക്കുന്നതാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ നടപടിയെന്ന് ബിജു രാമന്‍, ദീപക് പ്രകാശ് എന്നിവര്‍ വഴി നല്‍കിയ ഹരജിയില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്.എണ്ണവില നിയന്ത്രിക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുള്ള പ്രത്യേക അതോറിറ്റിക്കു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണം, സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഈ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.

സ്വകാര്യ കമ്പനികളെപ്പോലെ കെഎസ്ആര്‍ടിസിയെ പരിഗണിക്കരുതെന്നും അടച്ചുപൂട്ടലിന്റെ വക്കിലുള്ള സ്ഥാപനത്തിന് ഇത് ഇരട്ടിഭാരമാകുന്നുവെന്നും വില നിയന്ത്രണത്തിനു സംവിധാനം വേണമെന്നുമാണ് കെഎസ്ആര്‍ടിസിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു. ലീറ്ററിന് 7 രൂപയുടെ വരെ വ്യത്യാസമുണ്ടെന്നും ഗിരി വ്യക്തമാക്കി.ഹരജിയില്‍ നോട്ടിസ് അയയ്ക്കാന്‍ വിസമ്മതിച്ച കോടതി, ഈ വിഷയത്തില്‍ ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്നു വ്യക്തമാക്കി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഹരജി പിന്‍വലിച്ചു.

Next Story

RELATED STORIES

Share it