Latest News

സുരേഷ്‌ഗോപിയുടെ പേരിൽ അശ്ലീലപ്രചാരണം; വിദ്യാർഥി അറസ്റ്റിൽ

സുരേഷ്‌ഗോപിയുടെ പേരിൽ അശ്ലീലപ്രചാരണം; വിദ്യാർഥി അറസ്റ്റിൽ
X

ചേര്‍പ്പ് : കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ പിജി വിദ്യാര്‍ഥിയാണ്. പീച്ചിയില്‍ സുരേഷ്‌ഗോപിക്ക് ബിജെപി നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വിഡിയോ ആണ് അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്തത്. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. കെആര്‍ ഹരി ചേര്‍പ്പ് പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Next Story

RELATED STORIES

Share it