Latest News

രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൂവാര്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

'നീ ഇഎംഎസ് കോളനിക്കാരനല്ലേ' എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. താന്‍ കോളനിക്കാരനല്ലെന്ന് പറഞ്ഞിട്ടും എസ്‌ഐ മര്‍ദ്ദനം തുടരുകയായിരുന്നു.

രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൂവാര്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: പൂവാറില്‍ രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. പൂവാര്‍ എസ്‌ഐ സനലിനെയാണ് സസ്‌പെന്റ് ചെയ്തത്. പൂവാര്‍ കല്ലിഗവിളാകം മണ്ണാംവിളാകം സ്വദേശി സുധീര്‍ ഖാനെ(35)നെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അവശനായ സുധീര്‍ഖാന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെ രോഗിയായ ഭാര്യയെ ബസ് കയറ്റി വീട്ടിലേക്ക് വിട്ടശേഷം രോഡരികില്‍ മൂത്ര മൊഴിക്കാന്‍ നിന്ന സുധീറിനെ പൂവാര്‍ എസ്‌ഐ ചോദ്യം ചെയ്ത ശേഷം ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചു. കൈകാലുകള്‍ തളരുന്ന അസുഖമുള്ളയാളാണെന്നും മര്‍ദ്ദിക്കരുതെന്നും കേണപേക്ഷിച്ചിട്ടും പോലിസ് മര്‍ദ്ദനം തുടര്‍ന്നു.

'നീ ഇഎംഎസ് കോളനിക്കാരനല്ലേ, മുസ്‌ലിമാണ് അല്ലേ, എന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. താന്‍ കോളനിക്കാരനല്ലെന്ന് പറഞ്ഞിട്ടും എസ്‌ഐ മര്‍ദ്ദനം തുടരുകയായിരുന്നു.

സുധീര്‍ ഖാനെ പോലിസ് മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്താന്‍ തുടങ്ങിയതോടെ സുധീര്‍ ഖാനെ പോലിസ് വിട്ടയക്കുകയാണ്.

അന്യായ മര്‍ദ്ദനത്തിനെതിരേ സുധീര്‍ ഖാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ അനാവശ്യമായാണ് സുധീര്‍ഖാനെ മര്‍ദ്ദിച്ചതെന്ന് കണ്ടത്തി. ഇതേ തുടര്‍ന്നാണ് പൂവാര്‍ എസ്‌ഐ സനലിനെ സസ്‌പെന്റ് ചെയതത്.

Next Story

RELATED STORIES

Share it