Latest News

ചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍

ചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍ ആശമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആശമാര്‍ മുമ്പോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ ആശമാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ഡയറക്ടറുമായി ഇന്ന് ഉച്ചക്കാണ് ആശമാരുമായി ചര്‍ച്ച നടന്നത്. ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സമയം നല്‍കണമെന്നും അറിയിച്ചതായും ആശമാര്‍ പറഞ്ഞു.

സമരം 38ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ വീണ്ടും ആശമരെ ചര്‍ച്ചക്ക് വിളിച്ചത്. നാളെ നിരാഹാര സമരം നടത്താനിരിക്കെയാണ് ചര്‍ച്ച. എന്നാല്‍ ചര്‍ച്ച അലസിയതിനാല്‍ നാളെ നിരാഹാരസമരം തുടങ്ങുമെന്നാണ് സൂചനകള്‍.ആശമാരുടെ ആവശ്യങ്ങള്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് എന്‍എച്ച്എം ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്‌




Next Story

RELATED STORIES

Share it