Latest News

എഐസിസി അംഗത്വവും രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വര്‍

എഐസിസി അംഗത്വവും രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വര്‍
X

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരന്റെ തിരുവനന്തപുരത്തെ വീട്ടില്‍

കൂടിക്കാഴ്ച നടത്തുകയാണ്. താരിഖ് അന്‍വറിനെ സുധീരന്‍ അതൃപ്തി അറിയിച്ചതായാണ് വിവരം. ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അവസാനനിമിഷം താരിഖ് അന്‍വര്‍ തന്നെ ഇടപെട്ട് മാറ്റുകയായിരുന്നു.

സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കമാന്‍ഡും നടത്തുന്നത്. ഡിസിസി പുനസംഘടനയില്‍ പൊട്ടിത്തെറി പരസ്യമാക്കിയ സുധീരന്‍ ഹൈക്കമാന്‍ഡിനോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് എഐസിസി അംഗത്വം രാജിവെച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സോണിയാഗാന്ധിക്ക് കത്തയച്ചത്. പുനസംഘടനയില്‍ നാല് പേര്‍ മാത്രം തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച സുധീരന്‍ ഇക്കാര്യം അറിയിച്ചിട്ടും ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ലെന്നാണ് ആക്ഷേപം. ഹൈക്കമാന്‍ഡ് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടും സംസ്ഥാനനേതൃത്വം പരാജയപ്പെട്ടുവെന്നും ഇതില്‍ ഹൈക്കമാന്‍ഡ് മിണ്ടിയില്ലെന്നുമാണ് സുധീരന്‍ ഉന്നയിക്കുന്ന ആക്ഷേപം.



Next Story

RELATED STORIES

Share it