- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാക്‌സ് വെട്ടിപ്പ്: 2 മാസത്തിനിടയില്‍ അറസ്റ്റിലായത് 180 പേര്‍; പിടിയിലായവരില്‍ കമ്പനി ഡയറക്ടര്‍മാരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും
ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര രണ്ട് മാസത്തിനിടയില്‍ രാജ്യത്ത് നികുതി വെട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായത് 180ഓളം പേര്‍. ഇവരില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍മാരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളും ഉള്‍പ്പെടുന്നു. ധനവകുപ്പ് രൂപം കൊടുത്ത പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് കേന്ദ്ര ധനവകുപ്പ് സെക്രട്ടറി ഡോ. അജയ് ഭൂഷന്‍ പാണ്ഡെ പറഞ്ഞു.
''2017 വരെയുള്ള കണക്കുകളിലെ പിശകുകളും വെട്ടിപ്പുകളും ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര രണ്ട് മാസത്തിനുള്ളില്‍ ഇതുവരെ കമ്പനി മാനേജിങ് ഡയറക്ടര്‍മാരും ചാര്‍ട്ടേര്‍ഡി അക്കൗണ്ടന്റുകളും അടക്കം 180 പേരെ അറസ്റ്റ് ചെയ്തു''- ഡോ. പാണ്ഡെ പറഞ്ഞു.
''ടാക്‌സ് വെട്ടിപ്പിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഡാറ്റ ധനവകുപ്പിന് ലഭിച്ചിരുന്നു. അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചാണ് കണക്കിലെ വെട്ടിപ്പുകള്‍ കണ്ടെത്തിയത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ മാസം രാജ്യത്തെ നികുതിവരുമാനം 1.15 ലക്ഷം കോടിയാണ്. രാജ്യം സാമ്പത്തികമായി കരകയറുകയാണെന്നതിന്റെ സൂചനയാണ് ഇതെന്ന് പാണ്ഡെ അവകാശപ്പെട്ടു. അതേസമയം ശരിയായ രീതിയില്‍ നികുതിയടക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലാണ് നടപടികളെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്ന 7,000 കമ്പനികളെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍ ടാക്‌സ് വെട്ടിപ്പ് നടത്തുന്ന കമ്പനികളിലെ ഡയറക്ടര്‍മാര്‍, വ്യവസായ പങ്കാളികള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍ുമാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നു.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT