Latest News

വിദ്യാഭ്യാസരംഗത്ത് കൈത്താങ്ങായി ടീം എജ്യുമസ്റ്റ് മാള

വിദ്യാഭ്യാസരംഗത്ത് കൈത്താങ്ങായി ടീം എജ്യുമസ്റ്റ് മാള
X

മാള: മാളയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസപരമായ വിഷയങ്ങളില്‍ ശക്തമായ സാന്നിധ്യമായി ടീം എജ്യുമസ്റ്റ്. ഓരോ വിദ്യാര്‍ത്ഥിയുടെയും മൗലിക വിദ്യാഭ്യാസ അവകാശങ്ങള്‍ സാധ്യമാക്കാനായി ഒരു വര്‍ഷത്തിലേറെയായി തുല്ല്യതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങളാണ് ഈ ചെറുപ്പക്കാരുടെ സംഘം മാളയില്‍ കാഴ്ചവെക്കുന്നത്.

2019 ലെ പ്രളയകാലത്ത് ലക്ഷക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ സഹായങ്ങള്‍ മാളയില്‍ നിന്നും നിലമ്പൂരിലേക്ക് എത്തിച്ചാണ് അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2020 കൊവിഡ്19 വിദ്യാഭ്യാസ മേഖലയെ ശക്തമായി ബാധിക്കുകയും ഒരു വിദ്യാഭ്യാസ പുതുയുഗം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ സ്മാര്‍ട്ടായ പഠനരീതികള്‍ സൗകര്യപ്പെടാത്തതിനാല്‍ ഒരു വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. പ്രദേശത്ത് ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയും പ്രയാസപ്പെടരുതെന്ന് ദൃഢനിശ്ചയമാണ് എജ്യൂമസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിലൂടെ അമ്പതിലേറെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകര്‍ന്നത്.

ടി എന്‍ പ്രതാപന്‍ എം പി ഫോണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സദറുദീന്‍, ഫ്രറ്റെണിറ്റി ജില്ലാ പ്രസിഡന്റ് കെ ഐ ഇഹ്‌സാന്‍, ഫ്രറ്റേണിറ്റി കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി എം ഫര്‍ഹാന്‍, സെക്രട്ടറി മുഹമ്മദ് നിഷാന്‍, എജ്യുമസ്റ്റ് കണ്‍വീനര്‍ ഇഹ്‌സാന്‍ ഐനി, ഫഹീം ഫസല്‍, ഹാരിദ് ഉബൈസ് തുടങ്ങിയവര്‍ സന്നിഹിതരായി.

പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് പഠനത്തുടര്‍ച്ചക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും മാളയിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥാപനങ്ങളും കോഴ്‌സുകളും പരിചയപ്പെടുത്താനും അഡ്മിഷന്‍ സഹായങ്ങള്‍ക്കുമായി ഹെല്‍പ്പ് ഡെസ്‌ക്കുകളും കൊവിഡ് കാലം വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ച കടുത്ത മാനസിക സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കൗണ്‍സിലിംഗ് സഹായങ്ങളും സാമ്പത്തിക പരാധീനതകളാല്‍ ഉന്നതപഠനം സ്വപ്നമാകുന്നവര്‍ക്ക് കൈത്താങ്ങാകുന്ന മറ്റൊരു പദ്ധതിയും എജ്യുമസ്റ്റ് രൂപപ്പെടുത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ മണ്ഡലം ഫ്രറ്റെണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് നാടിന് അഭിമാനമായി മാറുന്ന എജ്യുമസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it