Latest News

തെലങ്കാനയില്‍ പുതുതായി 1,891 പേര്‍ക്ക് കൊവിഡ്; ഏഴ് മരണം

തെലങ്കാനയില്‍ പുതുതായി 1,891 പേര്‍ക്ക് കൊവിഡ്; ഏഴ് മരണം
X
ഹൈദരാബാദ്: തെലങ്കാനയില്‍ ഇന്ന് 1,891 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 7 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,08,535 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,878 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,80,953 ആയി. 26,374 പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 85.5 ശതമാനമാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 53,086 സാംപിളുകള്‍ പരിശോധന നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 70,496 പുതിയ കേസുകളും 964 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it