Latest News

ബാബരി ഭൂമിയിലെ ക്ഷേത്രനിര്‍മാണം: അനീതിക്ക് മതേതര കക്ഷികള്‍ കൂട്ടുനിന്നു - അജ്മല്‍ ഇസ്മായീല്‍

ബിജെപിക്കു ബദലായി നെഞ്ചേറ്റിയ കോണ്‍ഗ്രസ് അനുദിനം ഹിന്ദുത്വവല്‍കരിക്കപ്പെടുമ്പോള്‍ നിസ്സഹായമായി ഓരം ചേര്‍ന്നു നിന്ന ചരിത്രം മാത്രമാണ് മുസ്‌ലിം ലീഗിന്റേത്.

ബാബരി ഭൂമിയിലെ ക്ഷേത്രനിര്‍മാണം:  അനീതിക്ക് മതേതര കക്ഷികള്‍ കൂട്ടുനിന്നു - അജ്മല്‍ ഇസ്മായീല്‍
X

തിരുവനന്തപുരം: ബലപ്രയോഗത്തിലൂടെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അതേസ്ഥലത്ത് ഹിന്ദുത്വവാദികള്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചപ്പോള്‍ രാജ്യത്തെ മതേതര കക്ഷികള്‍ പ്രത്യക്ഷ പ്രസ്താവനയിലൂടെയും മൗനത്തിലൂടെയും ഫാഷിസ്റ്റുകള്‍ക്കു നല്‍കിയ പിന്തുണ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് എസ്.ഡി.പിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍. 1989 ല്‍ ഹിന്ദുത്വ വോട്ടുകള്‍ ലക്ഷ്യമിട്ട് രാജീവ്ഗാന്ധി സര്‍ക്കാര്‍ ബാബരി മസ്ജിദിന്റെ വഖഫ് ഭൂമിയില്‍ രാമക്ഷേത്ര ശിലാന്യാസത്തിന് അനുമതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികളും മുതിര്‍ന്ന നേതാക്കളുമായ പ്രിയങ്ക ഗാന്ധി, ദിഗ് വിജയ് സിങ്, കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രനിര്‍മാണത്തിന് പിന്തുണയുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. അവരോടൊപ്പം അന്നും ഇന്നും മുന്നണി പങ്കിടുന്ന സമുദായ പാര്‍ട്ടിയായ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ച് ഒറ്റവരിയില്‍ പ്രസ്താവനയിറക്കി വഞ്ചന വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

ബാബരി മസ്ജിദ് മറക്കാന്‍ സമയമായെന്ന് സമുദായത്തോട് വര്‍ഷങ്ങള്‍ക്കു മുമ്പേ ഓതികൊടുത്തുകൊണ്ടിരുന്ന എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ അനുകൂല നിലപാടിനൊപ്പം ചേര്‍ന്ന് എങ്ങിനെയെങ്കിലും അധികാരത്തിന്റെ ഉച്ചിഷ്ടം ഭക്ഷിക്കാനുള്ള അവസരം കാത്തുസൂക്ഷിക്കുന്ന തിരക്കിലാണ്. ബിജെപിക്കു ബദലായി നെഞ്ചേറ്റിയ കോണ്‍ഗ്രസ് അനുദിനം ഹിന്ദുത്വവല്‍കരിക്കപ്പെടുമ്പോള്‍ നിസ്സഹായമായി ഓരം ചേര്‍ന്നു നിന്ന ചരിത്രം മാത്രമാണ് മുസ്‌ലിം ലീഗിന്റേത്. ഹിന്ദുത്വ ഫാഷിസത്തിനെതിരേ ന്യൂനപക്ഷ സംരക്ഷണ വായ്ത്താരിയുമായി അവതരിക്കുന്ന സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികളാവട്ടെ സംഘപരിവാരം പ്രതിസ്ഥാനത്താവുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ മയപ്പെടുന്ന ചരിത്രമാണുള്ളത്. മസ്ജിദ് ഭൂമിയില്‍ ക്ഷേത്രത്തിന് പൂജ നടത്തി മതേതരത്വത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ മതേതര കക്ഷികള്‍ മൗനംസമ്മതമെന്ന രീതിയില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ഓരോന്നായി ഹിന്ദുത്വവാദികള്‍ തകര്‍ത്തെറിയുമ്പോള്‍ ആര്‍ജ്ജവത്തോടെ അതിനെതിരേ രംഗത്തുവരേണ്ട മതേതര കക്ഷികളുടെ മൗനവും പിന്തുണയും ഫാഷിസത്തേക്കാള്‍ ഭീകരമാണന്ന് ജനാധിപത്യസമൂഹം തിരിച്ചറിയണമെന്നും അജ്മല്‍ ഇസ്മായീല്‍ ഓര്‍മപ്പെടുത്തി


Next Story

RELATED STORIES

Share it