- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവ്രവാദ ആരോപണം: ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കുന്നുവെന്ന് പിആര്‍ സിയാദ്
ഇടതു ഭരണത്തിലും കേരളാ പോലിസില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാകുന്നത്
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കി കൊടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ആലുവ മൊഫിയ കേസില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ, അവര്‍ മുസ്‌ലിംകളായതിനാല്‍ പോലിസ് തീവ്രവാദ ബന്ധമാരോപിച്ചത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കേരളാ പോലിസ് നടപടി നിഗൂഢമായ അജണ്ടയുടെ ഭാഗമായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇടതു ഭരണത്തിലും കേരളാ പോലിസില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രം നടപടിയെടുത്തതുകൊണ്ടു തീരുന്നതല്ല വിഷയം. സംഘപരിവാറിന് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തീവ്രവാദദേശവിരുദ്ധ ബന്ധം ആരോപിക്കാനുള്ള സാഹചര്യമാണ് കേരള പോലിസ് ഒരുക്കിക്കൊടുക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഇടതു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സമീപകാലത്ത് പോലിസ് സ്വീകരിക്കുന്ന നടപടികളില്‍ മിക്കതിലും സംഘപരിവാര അജണ്ടകള്‍ കടന്നുകൂടുന്നതായുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. ആലുവ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കേരളാ പോലിസിലെ സംഘപരിവാര സ്ലീപ്പിങ് സെല്ലിനെ കണ്ടെത്തി നിയന്ത്രിക്കാനും ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും പിആര്‍ സിയാദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMT