Latest News

ഓണക്കിറ്റിലെ പപ്പടം നിലവാരമില്ലാത്തതാണെന്ന് പരിശോധനാഫലം

പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്.

ഓണക്കിറ്റിലെ പപ്പടം നിലവാരമില്ലാത്തതാണെന്ന് പരിശോധനാഫലം
X

തിരുവനന്തപുരം: ഓണത്തിന് റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം നിലവാരമില്ലാത്തതാണെന്ന് പരിശോധനാഫലം. വിതരണത്തിനെത്തിച്ച പപ്പട സാംപിളുകള്‍ കോന്നിയിലെ സിഎഫ്ആര്‍ഡി (council for food research and development) യില്‍ പരിശോധിച്ചപ്പോഴാണ് സാംപിളുകകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയത്.

പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. സോഡിയം കാര്‍ബണേറ്റ് 2.44 ശതമാനമുണ്ട്. 2.3 ശതമാനമാണ് ഇതിന്റെ നിരക്ക്. പി.എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ് നിര്‍ദേശമെങ്കിലും ഇതും പരിധി ലംഘിച്ച് 9.20 ആണ്. ആദ്യഘട്ടത്തില്‍ 81.27 ലക്ഷം പായ്ക്കറ്റുകളാണ് കരാറേറ്റെടു ഫഫ്‌സര്‍ ട്രേഡിങ് കമ്പനി വിതരണം ചെയ്തത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള അപ്പളമാണെന്നും ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it