Latest News

മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല; യെച്ചൂരി

മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്.

മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല; യെച്ചൂരി
X

ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു. കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്. എല്‍.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാന്‍ സര്‍ക്കാറിന് സാധിക്കട്ടെ. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.


കൊവിഡ് വ്യാപന കാലത്ത് മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. അതില്‍ ഒരു കുറവും ഉണ്ടാകില്ല. സിപിഎം ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ശൈലജയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചു എന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it