Latest News

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി

പുളിക്കീഴ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം അനുവദിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് കോടതികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നടക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കോടതിയില്‍ ഹാജരാക്കി. പുളിക്കീഴ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം അനുവദിച്ചത്. ഈ മാസം 13നു നെടുമ്പ്രം എഎന്‍സി ജംഗ്ഷനില്‍ അനുവദനീയമായ പാസോ മറ്റോ ഇല്ലാതെ അനധികൃതമായി എംസാന്‍ഡ് കയറ്റികൊണ്ടുവന്ന ലോറി പിടികൂടിയിരുന്നു. റാന്നി കാവുങ്കല്‍ ഗ്രാനൈറ്റ്‌സിന്റെ റാന്നി യാര്‍ഡില്‍ നിന്നും എംസാന്‍ഡ് കയറ്റിയ ലോറി വ്യാജ പാസുകൊണ്ടാണ് ലോഡുമായെത്തിയത്. വ്യാജമായി പാസ് നിര്‍മിച്ച പ്രതി മലയാലപ്പുഴ മുക്കുഴി പ്രവീണ്‍ എസ് നാരായണനെയാണ് അറസ്റ്റ് ചെയ്തത്.

പോലിസിന്റെ ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് വീഡിയോ കോണ്‍ഫറന്‍സിങ് ഒരുക്കിയത്. ഇതാദ്യമായി പോലിസിന്റെ ക്രൈം ഡ്രൈവ് ആപ്പ് ഉപയോഗപ്പെടുത്തി, യൂസര്‍ ഐഡിയും പാസ്വേഡും മജിസ്ട്രേറ്റിനു ലഭ്യമാക്കി പ്രതിയെ കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നു ജില്ലാ പോലിസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it