Latest News

നടി സെക്‌സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ ഗുരുതര ആരോപണവുമായി യുവതി

നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ യുവതിയെ ഒരു സംഘത്തിന് കാഴ്ച വെച്ചെന്നുമാണ് ആരോപണം

നടി സെക്‌സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ ഗുരുതര ആരോപണവുമായി യുവതി
X

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. നടിയുടെ അടുത്ത ബന്ധു കൂടിയാണ് പരാതി ഉന്നയിച്ച സ്ത്രീ. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ യുവതിയെ ഒരു സംഘത്തിന് കാഴ്ച വച്ചെന്നുമാണ് ആരോപണം.

''സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോള്‍ പലര്‍ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴാണ് അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് എനിക്ക് തോന്നിയത്. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചാറ് പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊട്ടു. ഞാന്‍ അവിടെ നിന്നു ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്.അവര്‍ തന്നെയാണ് എന്നെ തിരിച്ചു വീട്ടില്‍ കൊണ്ടു വിട്ടത്. നിന്നെ നല്ല രീതിയില്‍ അവര്‍ നോക്കും, ചെറിയ അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ മതിയെന്നാണ് പുള്ളിക്കാരി എന്നോട് പറഞ്ഞത്. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബയിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ ജിവിതം രക്ഷപ്പെടും എന്നും അവര്‍ പറഞ്ഞു'' യുവതി പറഞ്ഞു.




Next Story

RELATED STORIES

Share it