- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തങ്ങള്‍ക്കിടയില്‍ നന്മയും സഹനവും വിതറി വുഹാനിലെ മാലാഖമാര്‍
ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അധ്വാനം ഇവരുടെ മുഖത്ത് മാത്രമല്ല, മനസ്സിലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ചിലര്‍ക്ക് നാളുകളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല.
വുഹാന്‍: ദുരന്തങ്ങള്‍ എല്ലായ്‌പ്പോഴും തിന്മകള്‍ മാത്രമല്ല ചില നന്മകളെയും അവതരിപ്പിക്കും. ചില മനുഷ്യരെ ലോകത്തിന് പരിചയപ്പെടുത്തും. ശൂന്യതകളില്‍ നിന്ന് ചിലര്‍ അവതരിക്കും. അതുവരെ അജ്ഞാതരായ അവര്‍ നമ്മുടെ സ്വപ്‌നങ്ങളുടെ ഭാഗമാവും. അവര്‍ എവിടെയായിരുന്നുവെന്ന് നാം അദ്ഭുതപ്പെടും.
കൊറോണയെ ഇന്ന് ലോകം ഭയത്തോടെ നോക്കുകയാണ്. ഒരിടത്ത് അത് അപരനെ വെറുക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. അപരന്‍ മരണമാണെന്ന് ഓര്‍മപ്പെടുത്തുന്നു. അപ്പോഴാണ് സഹനങ്ങളുടെ ചിറകില്‍ അവര്‍ നമ്മെ തേടിയെത്തുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള ചില നഴ്‌സുമാരെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
രോഗം അതിന്റെ ഭീകരത ചിറകുവിരിക്കുമ്പോള്‍ മറുപുറത്ത് അതുമായി പോരാട്ടിത്തിനിറങ്ങിയ നഴ്‌സുമാരുടെ മുഖങ്ങളാണ് ഇന്ന് മനുഷ്യരിലുള്ള നമ്മുടെ വിശ്വാസം വാനോളം ഉയര്‍ത്തുന്നത്.
ചൈനയിലെ വുഹാനിലാണ് ആദ്യം കൊറോണ റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നതിനാല്‍ അന്നു മുതല്‍ അവിടത്തെ നഴ്‌സുമാരടക്കമുളളവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വേണ്ടവിധം വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ എന്തിന് കുളിമുറികള്‍ ഉപയോഗിക്കാന്‍ പോലും കഴിയാറില്ലെന്ന് പ്രാദേശിക പത്രങ്ങള്‍ പറയുന്നു.
രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത് കനത്ത മുഖാവരണങ്ങളായതിനാല്‍ അതുതന്നെ അവര്‍ക്ക് ഭാരമാണ്. പലരുടെയും മുഖത്ത് അത് സ്ഥിരമായ പൊള്ളലുകളും മുറിവുകളും ഉണ്ടാക്കിക്കഴിഞ്ഞു. മുറിവുണങ്ങാന്‍ സമയം കിട്ടാത്തതിനാല്‍ പലര്‍ക്കുമത് വേദനാജനകമാണ്. ദിവസവും മണിക്കൂറുകളോളം രോഗികളുമായി മുഖാവരണം ധരിച്ച് ഇടപെടേണ്ടിവരുന്ന അവരുടെ ചതഞ്ഞും ചോരച്ചും തൊലിയടര്‍ന്നുമുള്ള മുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരോ പങ്കുവച്ചതോടെയാണ് അറിയപ്പെടാതെ പോയ ചില നന്മകള്‍ ഈ ദുരന്തങ്ങള്‍ക്കിടയിലും ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്.
''കൊറോണ വൈറസിനോടുള്ള കഠിനമായ പോരാട്ടത്തിനു ശേഷം നഴ്‌സുമാര്‍ അവരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റി. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഈ മാലാഖമാര്‍ക്ക് സല്യൂട്ട്! #EverydayHero ' എന്ന കുറിപ്പോടെ അതില്‍ പല ചിത്രങ്ങളും ട്വിറ്ററിലെത്തി. നിമിഷങ്ങള്‍ക്കകം അവ വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ ലോകമാസകലം പ്രചരിച്ചു.
ഓരോ ചിത്രത്തിനു നൂറുകണക്കിന് കമന്റുകളാണ് ലഭിക്കുന്നത്. 'അവരാണ് ഹീറോ' അതായിരുന്നു ഒരാളുടെ കമന്റ്. 'അവര്‍ മാലാഖമാരാണ്, ദൈവം അനുഗ്രഹിച്ചവര്‍, അനുഗ്രഹീതരായ ആത്മാക്കള്‍...' മറ്റൊരാള്‍ എഴുതി.
ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അധ്വാനം ഇവരുടെ മുഖത്ത് മാത്രമല്ല, മനസ്സിലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ചിലര്‍ക്ക് നാളുകളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. പലരും ഉറങ്ങുന്നത് ആശുപത്രിയിലെ കസേരകളിലും ആശുപത്രി തറയിലുമാണ്. മിക്കവരും ഉണരുന്നതുതന്നെ മറ്റൊരു ദുരന്തസമാനമായ ഷിഫ്റ്റിലേക്കും. ഇത് നഴ്‌സുമാരുടെ മാത്രം കഥയല്ല. ഡോക്ടര്‍മാരുടെ, ആരോഗ്യപ്രവര്‍ത്തകരുടെ, ലാബ് ജീവനക്കാരുടെ, ശുചീകരണത്തൊഴിലാളികളുടെ...
അങ്ങനെയാണ് ലോകം ദുരന്തങ്ങളെ അതിജീവിക്കുന്നത്!
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT