Latest News

തൊഴില്‍ നല്‍കാന്‍ കമ്പനികളെത്തി ശ്രദ്ധേയമായി 'നിയുക്തി' തൊഴില്‍ മേള

തൊഴില്‍ നല്‍കാന്‍ കമ്പനികളെത്തി ശ്രദ്ധേയമായി നിയുക്തി തൊഴില്‍ മേള
X

കല്‍പ്പറ്റ: വയനാട് ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ 'നിയുക്തി' 2021 മിനി തൊഴില്‍മേള ശ്രദ്ധേയമായി. രണ്ടായിരത്തില്‍പരം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. പ്രമുഖ തൊഴില്‍ദായകരായ കല്യാണ്‍ സില്‍ക്‌സ്, ഭീമ ജ്വല്ലറി, ചെമണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്, ഡി.എം.വിംസ്, ലിയോ ഹോസ്പിറ്റല്‍, ജിടെക് തുടങ്ങിയ 36 സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളെ തേടി തൊഴില്‍ മേളയിലെത്തി.

ഓരോ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കിയിരുന്നു.

ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന മിനി തൊഴില്‍ മേള അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. രാജി അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ടി.പി. ബാലകൃഷ്ണന്‍, എംപ്ലോയ്‌മെന്റ് ഓഫിസര്‍ (എസ്.ഇ) ടി. അബ്ദുള്‍ റഷീദ്, എംപ്ലോയ്‌മെന്റ് ഓഫിസര്‍ (വി.ജി) കെ. ആലിക്കോയ, ഡബ്ല്യൂ.എം.ഒ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ടി.പി. മുഹമ്മദ് ഫരീദ്, മാനേജിംഗ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഷാ, പി.ടി.എ പ്രസിഡന്റ് യു. ഇബ്രാഹിം തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it