Latest News

പുഴയിലിറങ്ങി കാണാതായ യുവാവിന്റെ മൃദേഹം കണ്ടെത്തി

പുഴയിലിറങ്ങി കാണാതായ യുവാവിന്റെ മൃദേഹം കണ്ടെത്തി
X

പയ്യോളി : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിയൂര്‍ കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22) മൃതദേഹമാണ് കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നു തന്നെ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടു മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിയാടിപുഴയിലെ കിഴൂര്‍ തുറശേരിക്കടവില്‍ മൂഴിക്കല്‍ ചീര്‍പ്പിനടുത്ത് ഞായറാഴ്ച വൈകീട്ട് 6.30 ഓടെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു ഷിയാസ് കുളിക്കാനിറങ്ങിയത്. പിന്നീട് ഒഴുക്കില്‍ പെടുകയായിരുന്നു.


കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളില്‍ ഒരാള്‍ നീന്തി രക്ഷപ്പെടുകയും മറ്റൊരാളെ മല്‍സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. വടകര, കൊയിലാണ്ടി,നാദാപുരം, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അഗ്‌നിശമനസേനാംഗങ്ങള്‍,വടകര തീരദേശ ദേശ പോലീസ് സ്‌റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍മാര്‍, കൊയിലാണ്ടി സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ ആനന്ദന്റെ നേതൃത്വത്തില്‍ നാല്പതോളം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ ,10 കൂബ ഡൈവര്‍മാര്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം വടകര ഗവ. ആശുത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളെജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിയാസ്. മാതാവ്: ഷഹീദ സഹോദരങ്ങള്‍: നാദിര്‍, നദീര്‍, ഷഹബാസ്.




Next Story

RELATED STORIES

Share it