Latest News

പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ മടങ്ങിയെത്തിയത് 2,105 കുടിയേറ്റക്കാരെന്ന് കേന്ദ്രം

പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ മടങ്ങിയെത്തിയത് 2,105 കുടിയേറ്റക്കാരെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഏകദേശം 2,105 കുടിയേറ്റക്കാര്‍ കശ്മീരിലേക്ക് മടങ്ങിയതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴിലാണ് ഇവര്‍ക്ക് സഹായം നല്‍കിയത്.

പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴില്‍ 2020-2021ല്‍ ആകെ 841 നിയമനങ്ങളും 2021-2022 ല്‍ 1,264 നിയമനങ്ങളും നടന്നതായി ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.

2019ല്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കശ്മീര്‍ താഴ്‌വരയില്‍ പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് റായ് ഈ വിശദാംശങ്ങള്‍ പങ്കുവെച്ചത്.

2019 ആഗസ്റ്റ് മുതല്‍ ജമ്മു കശ്മീരില്‍ 4 കശ്മീരി പണ്ഡിറ്റുകളടക്കം 14 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അതില്‍ 10 പേര്‍ സായുധരുടെ വെടിയേറ്റാണ് മരിച്ചത്. 2019 ആഗസ്റ്റ് 5നും 2022 മാര്‍ച്ച് 24ഉം ഇടയിലായിരുന്നു മരണം. 2009 ആഗസ്റ്റ് 5നും 2019 ഡിസംബര്‍ 31നും ഇടയില്‍ 3 ഹിന്ദുക്കള്‍ മരിച്ചു. 2020ല്‍ ഒരു കശ്മീരി പണ്ഡിറ്റ് അടക്കം മൂന്ന് ഹിന്ദുക്കള്‍ മരിച്ചു. 2021ല്‍ മൂന്ന് കശ്മീരി പണ്ഡിറ്റുകളും ആറ് ഹിന്ദുക്കളും മരിച്ചു- മന്ത്രി അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 24വരെ ഹിന്ദുക്കളോ കശ്മീരി പണ്ഡിറ്റുകളോ മരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it