Latest News

രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചത് താല്‍ക്കാലിക ക്രമീകരണമെന്ന് കമ്മീഷന്‍

രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചത് താല്‍ക്കാലിക ക്രമീകരണമെന്ന് കമ്മീഷന്‍
X

ന്യൂഡല്‍ഹി: കേരളത്തിലെ ഒഴിവുളള മൂന്ന് രാജ്യസഭാ സീറ്റിലേക്കുളള തിരഞ്ഞെടുപ്പ് മാറ്റിവച്ചത് താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നീലോല്‍പല്‍ ബസുവിന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ കമ്മീഷനെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. സംഘത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ കാണാനായില്ല.

തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ അംഗം എളമരം കരിം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് കത്തെഴുതിയിരുന്നു.

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് തിരഞ്ഞെടുപ്പ മരവിപ്പിച്ചത്. അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്‌ലീം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്.

Next Story

RELATED STORIES

Share it