Latest News

യുട്യൂബ് ആര്‍മി: സിപിഎം യുട്യൂബ് ചാനലുള്ള വോളൻ്റിയേഴ്‌സിന്റെ സേന രൂപീകരിക്കുന്നു

യുട്യൂബ് ആര്‍മി: സിപിഎം  യുട്യൂബ് ചാനലുള്ള   വോളൻ്റിയേഴ്‌സിന്റെ സേന രൂപീകരിക്കുന്നു
X

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ സിപിഎം സ്വന്തം യുട്യൂബ് ചാനലുള്ള വോളണ്ടിയേഴ്‌സിന്റെ സേന രൂപീകരിക്കുന്നു. ഇടത് സര്‍ക്കാരിനെതിരേയുള്ള പത്രങ്ങളുടെയും ഇതര മാധ്യമങ്ങളുടെയും ആക്രമണത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് നീക്കം. തിരഞ്ഞെടുപ്പ് കാലം വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സിപിഎം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. യൂട്യൂബ് സഖാക്കള്‍ക്ക് ചേരാനുള്ള ലിങ്കും പുറത്തുവിട്ടിട്ടുണ്ട്.

''കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളും ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച അംഗീകാരങ്ങളും കാണാന്‍ ദേശീയ പത്രങ്ങളെയോ ചാനലുകളെയോ ആശ്രയിക്കേണ്ടിവരുന്നെന്ന പരാതി മാറ്റാന്‍ ഒരുപരിധി വരെ സഹായിച്ച മീഡിയം കൂടിയാണ് യുട്യൂബ്. സമൂഹമാധ്യമങ്ങളില്‍ സിപിഐ എം ശക്തമായ ഇടപെടലുകള്‍ നടത്താനാരംഭിച്ചതിന് ശേഷം പാര്‍ടിയുടെ വീഡിയോ സന്ദേശങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഈ പ്ലാറ്റ്‌ഫോമും ഉപകാരപ്പെട്ടിട്ടുണ്ട്. പാര്‍ടിക്കൊപ്പം നില്‍ക്കുന്ന നിരവധി ആളുകള്‍ ലളിതമായ രീതിയില്‍ സ്വന്തം യുട്യൂബ് ചാനലുകളിലൂടെ കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയും പാര്‍ടിക്കെതിരായ വ്യാജവാര്‍ത്തകളെ തെളിവ് സഹിതം പൊളിച്ചു കാണിക്കുകയും ചെയ്യുന്നു. വികസനപാതയിലൂടെ മുന്നേറുന്ന ഈ സര്‍ക്കാരിനെതിരെ ഇനിയും അനവധി വ്യാജവാര്‍ത്തകളും അതിനെത്തുടര്‍ന്നുള്ള അപനിര്‍മ്മിതികളും ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണ്. ഈ സാഹചര്യത്തില്‍ സ്വന്തമായി യുട്യൂബ് ചാനലുകളുള്ള വോളണ്ടിയേഴ്‌സിനെ ഞങ്ങള്‍ തേടുകയാണ്''-വാര്‍ത്താകുറിപ്പില്‍ പറയുന്നു.

യുട്യൂബ് വഴി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.

Next Story

RELATED STORIES

Share it