Latest News

ഡല്‍ഹി ഹൈക്കോടതി അഞ്ച് മാസത്തിനുശേഷം നേരിട്ടുള്ള വിചാരണ ആരംഭിച്ചു

ഡല്‍ഹി ഹൈക്കോടതി അഞ്ച് മാസത്തിനുശേഷം നേരിട്ടുള്ള വിചാരണ ആരംഭിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി നേരിട്ടുള്ള വിചാരണ ആരംഭിച്ചു. നീണ്ട അഞ്ച് മാസത്തിനുശേഷമാണ് വിചാരണ കോടതി മുറിയിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം കൊവിഡ് തരംഗം തീവ്രമായ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 8നാണ് വിചാരണ ഓണ്‍ലൈനിലേക്ക് മാറ്റിയത്. ആദ്യം ഏപ്രില്‍ 23 വരെയായിരുന്നെങ്കിലും പിന്നീട് നീട്ടിനല്‍കി.

ഇന്ന് ഹൈക്കോടതിയുടെ രണ്ട് ഡിവിഷന്‍ ബെഞ്ചുകളാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അംഗമായ ബെഞ്ചും വാദം കേട്ടിരുന്നു. കൂടാതെ മറ്റ് ഏഴ് ഏകാംഗ ബെഞ്ചും വാദം കേട്ടു.

അതേസമയം അഭിഭാഷകര്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല. വെര്‍ച്യല്‍ ഹിയറിങ് ആവശ്യമുള്ളവര്‍ക്ക് അത് തിരഞ്ഞെടുക്കാം.

ആഗസ്ത് 24ന് ജില്ലാ കോടതി നേരിട്ടുള്ള ഹിയറിങ് തുടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it