Latest News

ബംഗാളില്‍ ഇടതുപക്ഷത്തിന്റേത് നാണംകെട്ട തോല്‍വി

ബംഗാളില്‍ ഇടതുപക്ഷത്തിന്റേത് നാണംകെട്ട തോല്‍വി
X

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ബിജെപി മുന്നണിയെ പരാജയപ്പെടുത്തിയെങ്കിലും രണ്ട് കാര്യങ്ങള്‍ വിമര്‍ശരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. തൃണമൂലിന് ഇത്തവണ ഇരുന്നൂറിനു മുകളില്‍ സീറ്റ് കിട്ടാനാണ് സാധ്യത. ബിജെപി നേതൃത്വം കിണഞ്ഞുപരിശ്രമിച്ചിട്ടും കൂടെനിന്നവര്‍ കാലുവാരിയിട്ടും മമത പിടിച്ചുനിന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ലഭിച്ച സീറ്റിനേക്കാള്‍ അല്‍പ്പം കുറവാണ് ഇത്തവണ ലഭിക്കാനിരിക്കുന്നതെങ്കിലും ആ നഷ്ടം വേറെ ഒരര്‍ത്ഥത്തില്‍ നേട്ടമാണ്.

209 സീറ്റാണ് 2016 തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ലഭിച്ചത്. ഇത്തവണ അത്രത്തോളെത്തില്ലെങ്കിലും 200നും 205നും ഇടയില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ ലഭിച്ച വോട്ടിന്റെ കണക്കുവച്ച് തൃണമൂലിന് 48.50 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഇത് 44.91 ശതമാനമായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഇതില്‍ ചെറിയ മാറ്റമുണ്ടാവും. പക്ഷേ, പ്രവണത അതുപോലെത്തന്നെ തുടരും.

അതേസമയം സിപിഎം ഇത്തവണ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സംയുക്തമോര്‍ച്ചയെന്ന പേരില്‍ മുന്നണിയായാണ് മല്‍സരിച്ചത്. കോണ്‍ഗ്രസ്-ഇടത് സഖ്യം 292 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ആകെ ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാനായത്. മുന്നേറുന്ന സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്. സിപിഐ, സിപിഎം, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. സിപിഎം 139 സീറ്റില്‍ മല്‍സരിച്ചു. സിപിഐ 10 സീറ്റിലും മല്‍സരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഇടത് സഖ്യത്തിന് 76 സീറ്റ് ലഭിച്ചിരുന്നു. സിപിഎമ്മിന് തനിച്ച്് 26 സീറ്റിലും സിപിഐക്ക് 1 സീറ്റിലും വിജയിക്കാനായി. അതാണ് ഇപ്പോള്‍ പൂജ്യത്തിലേക്ക് നീങ്ങുന്നത്.

ഇത്തവണ സിപിഎമ്മിന് 4.51 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. എണ്ണിത്തീരുമ്പോള്‍ വോട്ട് കുറച്ചു കൂടുകാം. എങ്കിലും ശതമാനക്കണക്കില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. സിപിഐക്ക് വോട്ട് വിഹിതം 0.22 ശതമാനമായിരുന്നു. അതേസമയം 2016 തിരഞ്ഞെടുപ്പില്‍ സിപിഎം 19.75 ശതമാനം വോട്ട് നേടി. സിപിഐ 1.45 ശതമാനം വോട്ടും നേടി.

അതിനര്‍ത്ഥം തൃണമൂലിന്റെ വോട്ട് വിഹിതം കൂടുകയും സിപിഎമ്മിന്റെയും സിപിഐയുടെയും വോട്ട് വിഹിതം വല്ലാതെ കുറയുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപി പൊതുവില്‍ ഇടത് പക്ഷ വോട്ടുകള്‍ പിടിച്ചിട്ടുണ്ടെന്ന് കണക്കാക്കാം.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് 12.25 ശതമാനം വോട്ടാണ് നേടിയത്. 44 സീറ്റും നേടി. ഇത്തവണ കോണ്‍ഗ്രസ് പിടിച്ചത് 2.08 ശതമാനം വോട്ട് വിഹിതമാണ്. പത്ത് ശതമാനത്തിന്റെ കുറവ്. ഇതും ബിജെപിയുടെ വോട്ടായി മാറിയിരിക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it