- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണിനും വേണം യോഗാഭ്യാസം
സ്‌ക്രീന്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് ദീര്‍ഘകാലത്തേക്ക് കാഴ്ചയെ തകരാറിലാക്കും എന്നതിന് തെളിവുകളില്ലെങ്കിലും, ഇത് കണ്ണ് വേദന ഉള്‍പ്പെടയുള്ള വൈഷമ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കോഴിക്കോട്: ലോക്ഡൗണില്‍ ഏറ്റവുമധികം പേര്‍ സമയം ചിലവിട്ടത് മൊബൈല്‍ഫോണിലും കംപ്യൂട്ടറിലുമായിരിക്കും. വലുതും ചെറുതുമായ സ്‌ക്രീനുകളിലേക്ക് അധിക നേരം കണ്ണുനട്ടിരിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. അതില്‍ പ്രധാനമാണ് കണ്ണുവേദന, കണ്ണ് ഡ്രൈ ആകുക തുടങ്ങിയവ.
കഴിഞ്ഞ വര്‍ഷം ഒരു കൂട്ടം ഒപ്‌റ്റോമെട്രിസ്റ്റുകള്‍ നടത്തിയ സര്‍വേയില്‍ ലോക്ക്ഡൗണ്‍ സമയത്ത് അഞ്ചില്‍ ഒരാള്‍ക്ക് തങ്ങളുടെ കാഴ്ചശക്തി കുറഞ്ഞതായി അനുഭവപ്പെടുന്നുവെന്ന് കണ്ടെത്തി.മൂന്നില്‍ ഒരാള്‍ കുറ്റപ്പെടുത്തുന്നത് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഇതിന് കാരണം എന്നാണ്.
സ്‌ക്രീന്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് ദീര്‍ഘകാലത്തേക്ക് കാഴ്ചയെ തകരാറിലാക്കും എന്നതിന് തെളിവുകളില്ലെങ്കിലും, ഇത് കണ്ണ് വേദന ഉള്‍പ്പെടയുള്ള വൈഷമ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കംപ്യൂട്ടറില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ ഇടക്ക് ഇടവേളകളെടുത്ത് കണ്ണിന് വിശ്രമം നല്‍കണം. അല്‍പ്പനേരം കണ്ണടച്ച് ഇരിക്കണം.
നേത്ര ചികിത്സകന്‍ ഡാനിയല്‍ ഹാര്‍ഡിമാന്‍ മക്കാര്‍ട്ട്‌നി പറയുന്നത് കണ്ണുകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത് സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം നല്‍കും എന്നാണ്. കണ്ണുകള്‍ക്കും അവക്കു ചുറ്റുമുള്ള പേശികള്‍ക്കും കോശങ്ങള്‍ക്കും വ്യായാമം ആവശ്യമാണ് എന്നാണ് ഡാനിയല്‍ പറയുന്നത്. ആദ്യം നിശ്ചലമായിരിക്കുക. എന്നിട്ട് നിങ്ങള്‍ കഴിയുന്നിടത്തോളം കൃഷ്ണമണികള്‍ മുകളിലേക്ക് ഉയര്‍ത്തി നോക്കുക. മുഖം ചലിപ്പിക്കാതെ വേണം ഇത് ചെയ്യാന്‍. മൂന്നും പ്രാവശ്യം ചെയ്യുക. മധ്യത്തിലേക്ക് മടങ്ങുക, തുടര്‍ന്ന് താഴേക്ക്, ഒന്ന്, രണ്ട്, മൂന്ന്, പിന്നീട് മധ്യത്തിലേക്ക് മടങ്ങുക. തുടര്‍ന്ന് ഇടത്തോട്ടും വലത്തോട്ടും കൃഷ്ണമണി ചലിപ്പിക്കുക. ഇത് 10 പ്രാവശ്യം ആവര്‍ത്തിക്കുക. ഇതാണ് കണ്ണിന്റെ യോഗാഭ്യാസം. ഇത് ശീലമാക്കാവുന്നതാണ്.
കൊവിഡ് വ്യാപന കാലത്തിന് ഡിജിറ്റല്‍ വര്‍ഷം എന്നുകൂടി ഒപ്റ്റീഷ്യന്‍മാര്‍ പേരിട്ടിട്ടുണ്ട്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം സ്‌ക്രീനുകളില്‍ നോക്കിയ വര്‍ഷം കൂടിയാണ് ഇത്. കണ്ണുകള്‍ക്കാണ് ഈ ശീലം ഏറെ പരിക്ക് വരുത്തുന്നത്. ഇത് മറികടക്കാന്‍ കണ്ണിന്റെ യോഗാഭ്യാസം ശീലമാക്കണം എന്നാണ് നേത്ര ചികിത്സാ വിദഗ്ധരുടെ അഭിപ്രായം.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്‍; ബ്യൂട്ടി പാര്‍ലറില്‍ പണം നല്‍കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്‍
2 Nov 2024 2:34 AM GMTആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില്‍ എത്തിച്ചത് 41 കോടി; പിന്നില്‍ ലഹര്‍ സിങ്,...
1 Nov 2024 12:16 PM GMT