Latest News

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉപേക്ഷിച്ചു

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉപേക്ഷിച്ചു
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ഉപേക്ഷിച്ചു. മാര്‍ച്ച് 18ാം തിയ്യതി നടക്കാനിരുന്ന ആഘോഷച്ചടങ്ങുകളാണ് വേണ്ടെന്ന് വച്ചത്. കഴിഞ്ഞ ദിവസം പുതുതായി അധികാരമേറ്റ തിരത് സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.

വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ഉപേക്ഷിച്ചതായി ചീഫ് സെക്രട്ടറി ഓം പ്രകാശിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഗര്‍ഹാള്‍ മണ്ഡലത്തിലെ എംപിയാണ് തിരത് സിങ്.

ത്രിവേന്ദ്ര സിങ്ങ് രാജിവച്ചൊഴിഞ്ഞതിനെത്തുടര്‍ന്നാണ് തിരത് സിങ് മുഖ്യമന്ത്രിയായത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളായ ദുഷ്യന്ത് ഗൗതം, ഡോ. രാമന്‍ സിങ് എന്നിവര്‍ ബിജെപി കേന്ദ് നേതൃത്വത്തിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ത്രിവേന്ദ്ര സിങ് രാജിവച്ചത്.

Next Story

RELATED STORIES

Share it