Latest News

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ പ്രതിസന്ധി അവസാനിപ്പിക്കാമെന്ന് ശ്രീലങ്ക കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ പ്രതിസന്ധി അവസാനിപ്പിക്കാമെന്ന് ശ്രീലങ്ക കേന്ദ്ര ബാങ്ക് ഗവര്‍ണര്‍
X

കൊളംബൊ: ശ്രീലങ്കയെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കേന്ദ്ര ബാങ്കിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പുതുതായി സ്ഥാനമേറ്റ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഹ.

ബാങ്കിനെ സ്വതന്ത്രമായി നയിക്കാന്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സെ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നും രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഇടപെടലില്ലാതെ കേന്ദ്ര ബാങ്കിനെ നയിക്കാനാണ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനാകണം-വെള്ളിയാഴ്ച വൈകീട്ട് ചാര്‍ജ് ഏറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് നിരക്കുകള്‍ മാറ്റം വരുത്തുമെന്നാണ് പുറത്തുവന്ന വിവരം. പലിശനിരക്ക് ഇപ്പോള്‍ 7 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്രയേറെ പലിശ വര്‍ധിപ്പിക്കുന്നത് ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമാണ്.

Next Story

RELATED STORIES

Share it