Latest News

കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 776 ഡോക്ടര്‍മാരെന്ന് ഐഎംഎ

കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 776 ഡോക്ടര്‍മാരെന്ന് ഐഎംഎ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ 77 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

വെളളിയാഴ്ച പുറത്തിറക്കിയ പട്ടികയനുസരിച്ച് മരണത്തില്‍ ബീഹാറാണ് മുന്നില്‍. 115 മരണങ്ങള്‍. തൊട്ടുപിന്നില്‍ ഡല്‍ഹി, 109. യുപി 79, പശ്ചിമ ബംഗാള്‍ 62, രാജസ്ഥാന്‍ 44, ജാര്‍ഖണ്ഡ് 39, ആന്ധ്രപ്രദേശ് 40.

ആദ്യ തരംഗത്തില്‍ 748 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കര്‍ണാടകയില്‍ ഇതുവരെ 9 ഡോക്ടര്‍മാര്‍ മരിച്ചു, കേരളത്തില്‍ 24 പേരും തമിഴ്‌നാട്ടില്‍ 50 പേരും മരിച്ചിട്ടുണ്ട്.

രാജ്യത്ത് 51,667 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 3,01,34,445.

Next Story

RELATED STORIES

Share it