Sub Lead

ഇസ്രായേല്‍ കപ്പലിലെ ഇന്ത്യാക്കാരെ തടഞ്ഞുവച്ചതല്ല; മോശം കാലാവസ്ഥ മൂലം നങ്കൂരമിടാനായില്ല: ഇറാന്‍ അംബാസഡര്‍

ഇസ്രായേല്‍ കപ്പലിലെ ഇന്ത്യാക്കാരെ തടഞ്ഞുവച്ചതല്ല; മോശം കാലാവസ്ഥ മൂലം നങ്കൂരമിടാനായില്ല: ഇറാന്‍ അംബാസഡര്‍
X


ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍. നിലവിലെ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാല്‍ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്‌നം തീര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാന്‍ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാന്‍ അറിയിച്ചു.കപ്പല്‍ കമ്പനിയുമായി ചര്‍ച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് നടപടികള്‍ സ്വീകരിക്കാം. നാല് ഫിലപ്പിന്‍സ് പൗരന്മാരെയും ഉടന്‍ മോചിപ്പിക്കുമെന്നും ഇതിനായി നടപടികള്‍ തുടങ്ങിയെന്നും ഇറാന്‍ അറിയിച്ചതായി ഫിലപ്പിന്‍സ് സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.


Next Story

RELATED STORIES

Share it