Latest News

പെട്രോളടിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കടയ്ക്കലില്‍ യുവാവിനെ ആക്രമിച്ച് ഒളിവില്‍ പോയയാളെ അറസ്റ്റ് ചെയ്തു

പെട്രോളടിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കടയ്ക്കലില്‍ യുവാവിനെ  ആക്രമിച്ച് ഒളിവില്‍ പോയയാളെ അറസ്റ്റ് ചെയ്തു
X

കടയ്ക്കല്‍: കൊല്ലം ആയൂരില്‍ പെട്രോള്‍ അടിക്കാന്‍ വന്നവര്‍ തമ്മില്‍ മുന്‍ഗണനാക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച് ഒളിവില്‍ പോയ ആളെ ചടയമംഗലം പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതിയായ അഞ്ചല്‍ ഏറം സ്വദേശി സാജന്‍ തിരുവനന്തപുരം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ തിരുവനന്തപുരം ചാല സ്വദേശി സിദ്ദീഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ ചടയമംഗലം പോലിസ് തടഞ്ഞതായും പരാതിയുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 11ാം തിയ്യതി രാത്രി 7 മണിയോടെ ആയൂര്‍ പെരിങ്ങള്ളൂര്‍ ഭാഗത്തെ പട്രോള്‍ പമ്പില്‍ കാറില്‍ എത്തിയ സാജനും ബൈക്കില്‍ എത്തിയ സിദ്ദിക്കും തമ്മില്‍ പെട്രോളടിക്കാന്‍ ആദ്യം വന്നതിനെച്ചൊല്ലി പമ്പില്‍വച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ സിദ്ദിക്ക്, സാജനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ടു കൂട്ടരും പിരിഞ്ഞുപോയി.

എന്നാല്‍ സാജന്‍ കൂട്ടാളികളുമായി വന്ന ആയുര്‍ ബാറിനു സമീപത്തുവെച്ച് സിദ്ദിഖിനെ കുത്തുകയും കമ്പിവടികൊണ്ട് ആക്രമിക്കുകയും ചെയ്തു.

തലയ്ക്കു ഗുരുതരമായി വെട്ടേറ്റ സിദ്ദിക്കിനെ നാട്ടുകാരും ചടയമംഗലം പോലിസും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിസിടിവി ദൃശ്യം ശേഖരിച്ച് അന്വേഷണം നടത്തിയ ചടയമംഗലം പോലിസ് കൃത്യത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്തിയെങ്കിലും പ്രതികള്‍ നിര്‍ത്താതെ പോയി. പിന്നീട് അഞ്ചല്‍-ചടയമംഗലം പോലിസിന്റെ ശ്രമത്തില്‍ കരവാളൂരില്‍വച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിക്കിനെ വെട്ടിയ സാജന്റെ കൂട്ടാളികളായ സജിനെയും ഹേമന്തിനെയും പിടികൂടിയത്.

കേസിലെ പ്രധാന പ്രതിയായ സാജന്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ജാമ്യകിട്ടിയില്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it